Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























റിയാദ്: വില്‍പന കുത്തനെ കുറഞ്ഞതോടെ മൊബൈല്‍ ഫോണ്‍ കടകള്‍ ഉടമകള്‍ കൈയൊഴിയുന്നു. നിലവിലെ സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ അധികമാരും മുന്നോട്ടു വരാത്തതിനാല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നവരുമുണ്ട്. ഷോപ്പുകള്‍ കൈമാറാനും നടത്തിപ്പിനു നല്‍കാനും താല്‍പര്യം പ്രകടിപ്പിക്കുന്ന അറിയിപ്പുകളാണ് പല മൊബൈല്‍ ഫോണ്‍ കടകള്‍ക്കു മുന്നിലും.

ധാരാളം പേര്‍ മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ പൂട്ടിയതായി വ്യാപാരികള്‍ പറഞ്ഞു. വില്‍പന കുറഞ്ഞതിനുപുറമെ, ഉയര്‍ന്ന വാടകയും റിപ്പയര്‍ മേഖലയില്‍ യോഗ്യരായ സൗദികളുടെ അഭാവവും വിനയായി. ഒരു വര്‍ഷം മുമ്പു തന്നെ മൊബൈല്‍ ഫോണ്‍ കടകള്‍ അടച്ചുപൂട്ടുന്നതിനും കൈയൊഴിയുന്നതിനുമുള്ള പ്രവണത തുടങ്ങിയിരുന്നുവെന്ന് സൗദി വ്യാപാരി മന്‍സൂര്‍ ബിന്‍ അലി പറഞ്ഞു. ഗുണമേന്മയില്ലാത്ത ചൈനീസ് മൊബൈല്‍ ഫോണ്‍ ഉല്‍പന്നങ്ങളാണ് വിപണിയില്‍ നിറഞ്ഞിരിക്കുന്നത്.

ഇതുമൂലം ഉപയോക്താക്കള്‍ ഗുണമേന്മയുള്ള ആക്‌സസറീസ് തേടി വന്‍കിട മാളുകളിലെ പ്രശസ്ത സ്ഥാപനങ്ങളെ സമീപിക്കുകയാണ്. ചില വന്‍കിട സ്ഥാപനങ്ങള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നതും തവണ വ്യവസ്ഥയില്‍ വില്‍പന നടത്തുന്നതും ചെറുകിട സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാകുന്നു.

സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കിയതോടെ നിരവധി സൗദി യുവാക്കള്‍ ഉയര്‍ന്ന വാടകക്ക് മുറികള്‍ വാടകക്കെടുത്ത് മൊബൈല്‍ ഫോണ്‍ കടകള്‍ ആരംഭിച്ചിരുന്നു. വിപണിയെ കുറിച്ച് സാധ്യതാ പഠനം പോലും നടത്താതെയാണ് ഇവര്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിച്ചത്.

എന്നാല്‍ മാന്ദ്യം ഇവര്‍ക്ക് തിരിച്ചടിയായി. ഭീമമായ നഷ്ടം നേരിട്ടതാണ് പലരേയും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ പ്രേരിപ്പിച്ചതെന്ന് മന്‍സൂര്‍ ബിന്‍ അലി പറഞ്ഞു. താനുള്‍പ്പെടെ നിരവധി പേര്‍ കടകള്‍ അടച്ചുപൂട്ടിയതായി സൗദി യുവാവ് ഗാനം അല്‍അമ്മാര്‍ പറഞ്ഞു. 

വില്‍പന കുറഞ്ഞതും ഉയര്‍ന്ന വാടകയുമാണ് തടസ്സമായത്. 30,000 റിയാല്‍ മുതല്‍ 70,000 റിയാല്‍ വരെയാണ് ഒരു മുറിക്ക് വാടകയായി കെട്ടിട ഉടമകള്‍ ഈടാക്കുന്നത്. വാടക കുറയ്ക്കണമെന്ന് മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്ന കോംപ്ലക്‌സുകളുടെ ഉടമകളോട് നിക്ഷേപകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. മൊബൈല്‍ ഫോണ്‍ റിപ്പയര്‍ മേഖലയില്‍ നൈപുണ്യമുള്ള സൗദികളുടെ കുറവും നഷ്ടം വര്‍ധിക്കാന്‍ കാരണമായി.

സൗദിവല്‍ക്കരണത്തിനു മുമ്പ് മൊബൈല്‍ ഫോണ്‍ റിപ്പയര്‍ മേഖലയില്‍ വിദേശികള്‍ വലിയ ലാഭമുണ്ടാക്കിയിരുന്നു. പ്രാദേശിക വിപണി തകര്‍ത്തതില്‍ മൊബൈല്‍ ഫോണ്‍ ആക്‌സസറീസ് വിതരണം ചെയ്യുന്ന വിദേശി സെയില്‍സ്മാന്മാര്‍ക്ക് വലിയ പങ്കുണ്ട്. ഗുണമേന്മ കുറഞ്ഞ ഉല്‍പന്നങ്ങള്‍ ഇവര്‍ വിപണിയില്‍ തള്ളുന്നത് വില്‍പനയെ ബാധിച്ചതായി ഗാനം അല്‍അമ്മാര്‍ പറഞ്ഞു. സ്ഥാപനം വില്‍ക്കാന്‍ പരസ്യപ്പെടുത്തി മൂന്നു മാസം പിന്നിട്ടെങ്കിലും ഇതുവരെ ആരും മുന്നോട്ടുവന്നിട്ടില്ലെന്ന് തുര്‍ക്കി അല്‍ഹര്‍കാന്‍ പറഞ്ഞു.

മികച്ച വരുമാനം ലഭിക്കുമെന്ന പ്രതീക്ഷിയോടെയാണ് സ്ഥാപനം ആരംഭിച്ചത്. ഉപയോക്താക്കള്‍ കുറഞ്ഞതും റിപ്പയര്‍ മേഖലയില്‍ വിദഗ്ധരായ സൗദികളില്ലാത്തതും ഉയര്‍ന്ന വാടകയുമാണ് തിരിച്ചടിയായത്. ഭീമമായ നഷ്ടമാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. കെട്ടിട ഉടമകള്‍ വാടക കുറച്ചാലല്ലാതെ താന്‍ വീണ്ടും മൊബൈല്‍ ഫോണ്‍ കട ആരംഭിക്കില്ലെന്നും തുര്‍ക്കി അല്‍ഹര്‍കാന്‍ പറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ സൗദിയിലേക്ക് 3,120 കോടി റിയാലിന്റെ മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്തതായാണ് കണക്ക്.

Leave A Reply