ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്ഥാന് തിരിച്ചുവിളിച്ചു. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പാക്കിസ്ഥാന്റെ നടപടി. ഇതേതുടര്‍ന്ന് പാക് ഹൈക്കമ്മീഷണര്‍ സൊഹെയ്ല് മഹമ്മൂദ് പാകിസ്ഥാനിലേക്ക് മടങ്ങി. അതേസമയം, പാകിസ്ഥാനില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് ഹൈക്കമ്മീഷണര്‍ മടങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്തിടെ ഇന്ത്യയിലെ പാക് ഡെപ്യൂട്ടി കമ്മീഷണറുടെ കാര്‍ ഒരുസംഘം പിന്തുടരുകയും ഡ്രൈവറെ അധിക്ഷേപിക്കുകയും ചെയ്തതായി പാകിസ്ഥാന് ആരോപിച്ചിരുന്നു. എന്നാല്‍, പാകിസ്ഥാന്റെ ആരോപണം തള്ളിയ ഇന്ത്യ പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാനിലെ നയതന്ത്ര പ്രതിനിധികളെ നിരന്തരം അപമാനിക്കുന്നതായി ഇന്ത്യയും പരാതി നല്‍കിയിരുന്നു.