Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ത്രീ സ്റ്റാര്‍ ബാറുകളും ബീയര്‍ പാര്‍ലറുകളും തുറക്കാന്‍ വഴിയൊരുങ്ങുന്നു. സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയതോടെ സംസ്ഥാനത്തെ പൂട്ടിയ ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നത്. 2018-19 വര്‍ഷത്തെ മദ്യനയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമായാണ് ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള നിര്‍ദേശവും നല്‍കിയിരിക്കുന്നത്.

പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തിനെ പട്ടണമായി കണക്കാക്കണമെന്ന പുതിയ മാര്‍ഗനിര്‍ദേശമാണ് പൂട്ടിയ എല്ലാ ബാറുകളും തുറക്കാനുള്ള സാഹചര്യമുണ്ടാക്കുക. നിശ്ചിത ജനസംഖ്യ ഇല്ലെങ്കിലും ടൂറിസം മേഖലകളും ഇനി മുതല്‍ നഗരമേഖലകളായി കണക്കാക്കപ്പെടുമെന്ന് മാര്‍ഗ നിര്‍ദ്ദേശങ്ങളിലുണ്ട്.
മൂന്ന് ബാറുകളും 500 കള്ളുഷാപ്പുകളും 150 ബിയര്‍വൈന്‍ പാര്‍ലറുകളുമാണു തുറക്കുക എന്നാണു പ്രാഥമിക കണക്ക്. നിലവില്‍ മദ്യനയത്തിന്റെ പേരില്‍ അടഞ്ഞുകിടക്കുന്നതും ഇവയാണ്.
Leave A Reply