Latest News :
...
Home » , » സിറിയന്‍ ബാല്യങ്ങള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന

സിറിയന്‍ ബാല്യങ്ങള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന

Written By Muhimmath News on Saturday, 3 March 2018 | 15:22


കുമ്പള: മുളിയടുക്ക നജ്മുല്‍ ഹുദാ മദ്‌റസയില്‍  സിറിയന്‍ ബാല്യങ്ങള്‍ക്ക് വേണ്ടി നടന്ന പ്രാര്‍ത്ഥന സദസ്സ് കണ്ണീരണിയിച്ചു.
  
ഞങ്ങളെ പോലെ വിദ്യാലയങ്ങളില്‍ ചെന്ന് അറിവ് നുകര്‍ന്നും കളിച്ചുല്ലസിച്ചും നടക്കേണ്ട കൂട്ടുകാരുടെ ജീവിതങ്ങള്‍ മിസൈലുകള്‍ക്കും ബോംബുകള്‍ക്കും രാസായുധങ്ങള്‍ക്കും ഇരയായി ഒടുങ്ങുന്നു എന്നറിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികളുടെ മനം പൊട്ടി.

ഇരു കൈകളുമുയര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. ഹസൈനാര്‍ മിസ്ബാഹി പരപ്പ,സി കെ മൂസ മുസ്ലിയാര്‍, അബ്ദുല്‍ കരീം ജൗഹരി, ഖലീല്‍ സഅദി എന്നിവര്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved