Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , » വാഹനാപകടത്തില്‍ പരുക്കേറ്റ സി അബ്ദുല്ല മുസ്‌ലിയാര്‍ അപകടനില തരണം ചെയ്തു

വാഹനാപകടത്തില്‍ പരുക്കേറ്റ സി അബ്ദുല്ല മുസ്‌ലിയാര്‍ അപകടനില തരണം ചെയ്തു

Written By Muhimmath News on Monday, 12 March 2018 | 19:28


കാസര്‍കോട്: മുസ്‌ലിം ജമാഅത്ത് കുമ്പള സോണ്‍ പ്രസിഡന്റും ജാമിഅ സഅദിയ്യ, മുഹിമ്മാത്ത്, മള്ഹര്‍, ഷിറിയ ലത്വീഫിയ്യ, മുജമ്മഅ് തുടങ്ങിയ സ്ഥാപനങ്ങളുടെ സാരഥിയുമായ ഹാജി സി അബ്ദുല്ല മുസ് ലിയാര്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കുമ്പള ആരിക്കാടിയില്‍ കാര്‍ തട്ടി മംഗലാപുരം യൂനിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടതായും അപകട നില തരണം ചെയ്തുവരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. രോഗശമനത്തിന് പ്രത്യേക പ്രാര്‍ഥന നടത്താന്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved