Saturday, 31 March 2018

ശൈഖ് ഹാശിം കുവൈത്ത് അന്തരിച്ചു
























കുവൈത്ത്:  കുവൈത്ത് മുന്‍ മന്ത്രിയും പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ സയ്യിദ് യൂസുഫ് ഹാശിം രിഫാഇ കുവൈത്ത് (92) അന്തരിച്ചു. ശനിയാഴ്ച രാത്രി രണ്ടുമണിയോടെയായിരുന്നു അന്ത്യം. വൈകിട്ട് നാലുമണിയോടെ ഖബറടക്കം നടക്കും. 

കുവൈത്ത് രാജകുടുംബാംഗവും ദീര്‍ഘകാലം കുവൈത്ത് മന്ത്രിയുമായിരുന്ന അദ്ദേഹം കേരളവുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നു. ജാമിഅ സഅദിയ്യ അറബിയ്യ, മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ അടക്കമുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം സഅദിയ്യയുടെ പ്രഥമ മസ്ജിദിന് ശിലാസ്ഥാപനം നടത്തി. കേരളത്തിലെ പണ്ഡിതന്മാരുമായി ഇടപഴകിയ അദ്ദേഹം തന്റെ വീട്ടില്‍ നടക്കുന്ന മജ്‌ലിസില്‍ കേരള പണ്ഡിതര്‍ക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. 

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍, സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. പ്രത്യേക പ്രാര്‍ഥന നടത്താന്‍ അഭ്യര്‍ത്ഥിച്ചു. 



SHARE THIS

Author:

0 التعليقات: