Latest News :
...
Home » » നിയന്ത്രണം തെറ്റി കാര്‍ കുഴിയിലേക്കു വീണു: യാത്രക്കാര്‍ക്ക് കാട്ടുവള്ളികള്‍ തുണയായി

നിയന്ത്രണം തെറ്റി കാര്‍ കുഴിയിലേക്കു വീണു: യാത്രക്കാര്‍ക്ക് കാട്ടുവള്ളികള്‍ തുണയായി

Written By Muhimmath News on Tuesday, 20 March 2018 | 11:29

ബോവിക്കാനം: നിയന്ത്രണം തെറ്റി കുഴിയിലേക്കു വീണ കാറിലെ യാത്രക്കാര്‍ക്കു കാട്ടുവള്ളികള്‍ തുണയായി. തിങ്കളാഴ്ച വൈകിട്ട് ചെര്‍ക്കള മുള്ളേരിയ പാതയിലെ കൊടവഞ്ചിയിലാണ് അപകടം. 

കര്‍ണാടക സുള്ള്യപദവ് അരിയടുക്കയിലെ മുഹമ്മദ് മുസ്തഫയും സുഹൃത്ത് സലാമുമാണ് കാര്‍ യാത്രക്കാര്‍. നിയന്ത്രണം തെറ്റിയ കാര്‍ മുപ്പതടിയിലേറെ താഴ്ചയുള്ള കുഴിയിലേക്കു വീഴുകയായിരുന്നു. റോഡരിലെ വന്‍കുഴിയിലേക്കു മറിഞ്ഞെങ്കിലും കാട്ടുവള്ളികള്‍ കാറിനെ താങ്ങിനിര്‍ത്തിയതാണ് വന്‍ദുരന്തം ഒഴിവായത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved