Latest News :
...
Home » , , , » ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ കോപ്ലക്‌സിന്റെ 18ാം വാര്‍ഷികവും ഹിഫ്‌ള് സനദ് ദാനവും മാര്‍ച്ച് 31, ഏപ്രില്‍ 1ന്; ഖമറുല്‍ ഉലമ കാന്തപുരം എ പി ഉസ്താദും ഖലീലുല്‍ ബുഖാരി തങ്ങളും സംബന്ധിക്കും.

ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ കോപ്ലക്‌സിന്റെ 18ാം വാര്‍ഷികവും ഹിഫ്‌ള് സനദ് ദാനവും മാര്‍ച്ച് 31, ഏപ്രില്‍ 1ന്; ഖമറുല്‍ ഉലമ കാന്തപുരം എ പി ഉസ്താദും ഖലീലുല്‍ ബുഖാരി തങ്ങളും സംബന്ധിക്കും.

Written By Muhimmath News on Wednesday, 28 March 2018 | 18:00


ബോവിക്കാനം: ആലൂര്‍ സയ്യിദ് മുഹമ്മദ് കുഞ്ഞി തങ്ങള്‍ ആണ്ടു നേര്‍ച്ചയും സ്വലാത്ത് വാര്‍ഷികവും, ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ കോപ്ലക്‌സിന്റെ  18ാം വാര്‍ഷികവും ഹിഫ്‌ള് സനദ് ദാനവും മഹസമ്മേളനം, മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതിയില്‍ ബുഖാരിയ്യ കോപ്ലക്‌സില്‍ നടക്കും. 

മാര്‍ച്ച് 31 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ഉദ്ഘാടന സമ്മേളനം,പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. വിദ്യാത്ഥികളുടെ കലാവിരുന്ന് രാവിലെ 11 മണിക്ക് നടക്കും, പരിപാടി ഹഫീസ് അഹ്മദ് അസീമുദ്ദീന്‍ സഅദി അധ്യക്ഷത വഹിക്കും, അബ്ദുല്‍ അസിസ് ബാഖവി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ എം.സി അബ്ദുല്‍ ഗഫൂര്‍ സമ്മാനദാനം നിര്‍വ്വഹിക്കും. വൈകിട്ട് 4 മണിക്ക് കുടുംബ സംഗമത്തിന് സലാം സഖാഫി പാലടുക്ക നേതൃതം നല്‍കും. രാത്രി 7 മണിക്ക് കബീര്‍ ഹിമമി ഹഖാഫി ഗോളിയടുക്കം പ്രഭാഷണം നടത്തും. രാത്രി 9 മണിക്ക് റാത്തീബ് നേര്‍ച്ചക്ക് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍ നേതൃതം നല്‍കും.


ഏപ്രില്‍ 1 ഞായറാഴ്ച്ച രാവിലെ 7 മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. 9 മണിക്ക് മൗലിദ് ജല്‍സക്ക്  സയ്യിദ് ഇസ്മായില്‍ അസ്ഹര്‍ തങ്ങള്‍ കുണിയ നേതൃത്വം നല്‍കും.11 മണിക്ക് സ്വലാത്ത് മജ്‌ലിസിന് സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ നേതൃത്വം നല്‍കും. ഉച്ചയ്ക്ക് 3 മണിക്ക് ഉലമ സംഗമത്തില്‍ ഉമര്‍ പന്നടക്കം അധ്യക്ഷത വഹിക്കും. ശാഫി സഖാഫി ഏണിയാടി പരിപാടി ഉദ്ഘാടനം ചെയ്യും. സുലൈമന്‍ കരിവെള്ളൂര്‍ വിഷയവതരണം നടത്തും.

വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനം. സയ്യിദ് അല്‍ ഹാഫിള് ജലാലുദ്ദീന്‍ തങ്ങള്‍ ആലൂര്‍ ഖിറാഅത്ത് നടത്തും, ബുഖാരിയ്യ ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ പരിപാടിയില്‍ അധ്യക്ഷത വഹിക്കും.സയ്യിദ് ബദ്‌റുസ്സാദത്ത് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞി തങ്ങള്‍ ഉള്ളാള്‍ സനദ് ദാനം നിര്‍വ്വഹിക്കും. അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി ആമുഖ പ്രഭാഷണവും സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും നടത്തും.

സയ്യിദ് ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍, ബേക്കല്‍ ഇബ്‌റാഹിം മുസ് ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മാണിക്കോത്ത് ഉസ്താദ്, അബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കൊല്ലാമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved