Latest News :
...
Home » » ബോവിക്കാനം ജമാഅത്ത് കമ്മിറ്റിക്ക് നവ സാരഥികള്‍

ബോവിക്കാനം ജമാഅത്ത് കമ്മിറ്റിക്ക് നവ സാരഥികള്‍

Written By Muhimmath News on Tuesday, 13 March 2018 | 19:12


ബോവിക്കാനം: ബോവിക്കാനം ജമാഅത്ത് കമ്മിറ്റിക്ക് നവ സാരഥികള്‍.  ജമാഅത്ത് ജനറല്‍ ബോഡി യോഗം  ഖത്വീബ് ഇ പി ഹംസ സഅദി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എ ഹംസ ഹാജി തെക്കേപ്പള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മസൂദ് ബോവിക്കാനം സ്വഗതം പറഞ്ഞു.

ഷെരീഫ് കൊടവഞ്ചി വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. ബി അഷറഫ് വാര്‍ഷിക ബഡ്ജറ്റും ഹംസ ആലൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും മുതലപ്പാറ മുഹമ്മദ് കുഞ്ഞി ഹാജി മദ്‌റസ റിപ്പോര്‍ട്ടും ഹനീഫ് ബോവിക്കാനം അല്‍ അമീന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കുട്ട്യാനം മുഹമ്മദ് കുഞ്ഞി റിട്ടേണിംഗ് ഓഫീസറായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: മൂസ ഹാജി ബാല്‍നടുക്ക ജനറല്‍ സെക്രട്ടറി: മസൂദ് ബോവിക്കാനം, ട്രഷറര്‍: ബിസ്മില്ല അബ്ദുള്‍ റഹിമാന്‍. വൈസ് പ്രസിഡന്റുമാര്‍: ബി കെ ശാഫി ഹാജി, മുതലപ്പാറ മുഹമ്മദ് കുഞ്ഞി ഹാജി, മുഗു അബ്ദുല്‍ റഹ്മാന്‍, സൂപ്പി കുട്ടി ഹാജി. സെക്രട്ടറിമാര്‍: ബി അഷറഫ്, ഷെരീഫ് കൊടവഞ്ചി, ഹംസ ആലൂര്‍, ബി എം ഹാരിസ്, തുടങ്ങിയവരെ തിരഞ്ഞെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved