Latest News :
ബാര്‍കോഴ കേസില്‍ മാണിക്ക് തിരിച്ചടി; ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി
Home » , » വിദ്യാര്‍ത്ഥികള്‍ക്ക് സിഗരറ്റ് വലിക്കാന്‍ നല്‍കിയതിന് രണ്ട് പേര്‍ക്കെതിരെ കേസ്

വിദ്യാര്‍ത്ഥികള്‍ക്ക് സിഗരറ്റ് വലിക്കാന്‍ നല്‍കിയതിന് രണ്ട് പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Tuesday, 13 March 2018 | 17:26


വിദ്യാനഗര്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ക്ക് സിഗരറ്റ് വലിക്കാന്‍ നല്‍കിയെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ചെങ്കള പഞ്ചായത്ത് പരിധിയിലെ ഒരു സ്‌കൂള്‍ കോമ്പൗണ്ടില്‍ വെച്ചാണ് സംഭവം. ബാസിത്ത്, റമീസ് എന്നിവര്‍ക്കെതിരെയാണ് ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് പൊലീസ് കേസെടുത്തത്. 

കഴിഞ്ഞ ഡിസംബര്‍ രണ്ടി നാണ് സംഭവം നടന്നത്. വിവരം ചൈല്‍ഡ് ലൈന്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊഴിയെടുക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved