Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » » വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റ സംഭവം; ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു

വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റ സംഭവം; ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു

Written By Muhimmath News on Sunday, 25 March 2018 | 16:59


കാസര്‍കോട്: വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ വിദ്യാനഗര്‍ ചാലയിലെ സി.എ സൈനുദ്ദീ(50)ന് ഗുരുതരമായി പരിക്കേറ്റ അപകടത്തെ തുടര്‍ന്നാണ് കേസ്. 

22ന് രാത്രി എട്ടരയോടെ നുള്ളിപ്പാടി തളങ്കര ക്ലസ്റ്ററിന് മുന്നില്‍ വെച്ചാണ് അപകടം. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സൈനുദ്ദീന്‍ അപകടത്തില്‍പെട്ടത്. പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കാനെന്ന പേരിലാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ റോഡില്‍ കുഴിയെടുത്തത്. എന്നാല്‍ ഇവിടെ സൂചനാബോര്‍ഡോ മറയോ സ്ഥാപിച്ചിരുന്നില്ല. കുഴി ശ്രദ്ധയില്‍പെടാത്തത് കൊണ്ടാണ് സൈനുദ്ദീന്‍ അപകടത്തില്‍പെട്ടത്. സൈനുദ്ദീന്‍ നല്‍കിയ പരാതിയില്‍ 336, 337 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. മനുഷ്യജീവന് അപകടം വരുത്തുംവിധം യാതൊരു സുരക്ഷാസംവിധാനവുമൊരുക്കാതെ റോഡില്‍ കുഴിയെടുത്തുവെന്നാണ് കേസ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved