Latest News :
Home » » ബൈക്കിടിച്ച് പരിക്കേറ്റ വയോധികനെ ആശുപത്രിയിലാക്കി മുങ്ങിയ യുവാവിനെതിരെ കേസെടുത്തു

ബൈക്കിടിച്ച് പരിക്കേറ്റ വയോധികനെ ആശുപത്രിയിലാക്കി മുങ്ങിയ യുവാവിനെതിരെ കേസെടുത്തു

Written By Muhimmath News on Wednesday, 28 March 2018 | 19:31


കുമ്പള: ബൈക്കിടിച്ച് പരിക്കേറ്റ വയോധികനെ ആശുപത്രിയിലാക്കി മുങ്ങിയ യുവാവിനെതിരെ കേസെടുത്തു. ശാന്തിപ്പള്ളയിലെ രത്തന്‍ കുമാറി (30) നെതിരെയാണ് കുമ്പള പോലീസ് കേസുടുത്തത്. കുമ്പള ചര്‍ച്ചിനടുത്ത് ഫെബ്രുവരി ഒന്‍പതിനാണ് അപകടമുണ്ടായത്. കുമ്പള ചര്‍ച്ചിന് സമീപത്ത് കുടിലില്‍ താമസിക്കുന്ന കുഞ്ഞികൃഷ്ണ (72)നാണ് ബൈക്കിടിച്ച് പരിക്കേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെയും രത്തന്‍ കുമാറിനെയും നാട്ടുകാര്‍ കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം രത്തന്‍ കുമാര്‍ സുഖപ്പെട്ട് വീട്ടിലേക്ക് മടങ്ങിയെങ്കിലും കുഞ്ഞി കൃഷ്ണന് ചികിത്സ തുടരേണ്ടി വന്നു. ആഴ്ചകളോളം ഇതേ ആശുപത്രിയില്‍ ചികിത്സ തുടര്‍ന്ന ഇയാള്‍ക്ക് ആശുപത്രിയില്‍ മരുന്നിന്റെ ബില്ല് പോലും നല്‍കാന്‍ പണമില്ലാത്തതിനാല്‍ തുടര്‍ ചികിത്സയ്ക്ക് ജനറല്‍ ആശുപത്രിയിലേക്ക് മാറേണ്ടി വന്നു ഒരുമാസത്തിലേറെ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നേടിയെങ്കിലും പൂര്‍ണമായും സുഖപ്പെടുന്നതിനു മുമ്പ് സഹോദരി എത്തി അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി പരിചരിച്ചു. കടുത്ത സാമ്പത്തിക ബുദ്ദിമുട്ടും ഒറ്റപെടലുമാണ് ഇദ്ദേഹത്തിന് ചികിത്സ തുടരാന്‍ അസാധ്യമായത്. 

ചികിത്സാ ചിലവുകള്‍ ഒന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് കുഞ്ഞി കൃഷ്ണന്‍ സഹോദരിയുടെ സഹായത്തോടെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ രത്തന്‍ കുമാറിനെതിരെ കേസെടുത്തിട്ടുള്ളത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved