Latest News :
...
Home » , , , » സിബിഎസ്ഇ പ്ലസ്ടു എക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25ന്

സിബിഎസ്ഇ പ്ലസ്ടു എക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25ന്

Written By Muhimmath News on Friday, 30 March 2018 | 19:27


ന്യൂഡല്‍ഹി: ചോദ്യക്കടലാസ് ചോര്‍ച്ചയെത്തുടര്‍ന്ന് മാറ്റിവെച്ച സി ബി എസ് ഇ പരീക്ഷകളുടെ പുതിയ തീയതി പ്രഖ്യാപിച്ചു. പ്ലസ് ടു എക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25ന് നടക്കും. പത്താം ക്ലാസ് പരീക്ഷ ആവശ്യമെങ്കില്‍ ജൂലൈയിലും നടത്തും. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപാണ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യയ്ക്കു പുറത്ത് സിബിഎസ്ഇ നടത്തിയ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോര്‍ന്നിട്ടില്ല. അതിനാല്‍ത്തന്നെ പുനഃപരീക്ഷ ആവശ്യമില്ലെന്നും അനില്‍ അറിയിച്ചു.


പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് രാജ്യമൊട്ടാകെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. ഇതിനിടെയാണ് പരീക്ഷകളുടെ പുതിയ തീയ്യതി പ്രഖ്യാപിച്ചത്. 

ഡല്‍ഹിയിലും ഹരിയാനയിലും മാത്രമേ പത്താം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുള്ളൂ എന്നതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ മാത്രമേ പത്താം ക്ലാസ് പരീക്ഷ നടത്തൂ. ആവശ്യമെങ്കില്‍ മാത്രമേ പത്താം ക്ലാസ് പരീക്ഷ നടത്തൂ. പതിനഞ്ച് ദിവസത്തിനകം ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും സെക്കന്‍ഡറി എജ്യുക്കേഷന്‍ സെക്രട്ടറി അനില്‍ സ്വരൂപ് പറഞ്ഞു.

 പത്താംക്ലാസിലെ കണക്കിന്റെയും പന്ത്രണ്ടാം ക്ലാസിലെ എക്കണോമിക്‌സിന്റെയും ചോദ്യക്കടലാസുകളാണ് ചോര്‍ന്നിരുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved