Latest News :
Home » » പെരിയ ചാലിങ്കാലില്‍ സ്‌കൂളിന് സമീപം ജനവാസകേന്ദ്രത്തില്‍ തീപ്പിടിത്തം വന്‍ ദുരന്തം ഒഴിവായി

പെരിയ ചാലിങ്കാലില്‍ സ്‌കൂളിന് സമീപം ജനവാസകേന്ദ്രത്തില്‍ തീപ്പിടിത്തം വന്‍ ദുരന്തം ഒഴിവായി

Written By Muhimmath News on Tuesday, 20 March 2018 | 11:41

പെരിയ: ദേശീയപാതയോരത്ത് ചാലിങ്കാലില്‍ വന്‍ തീപ്പിടിത്തം. പ്രദേശത്തെ ഒരേക്കറോളം സ്ഥലത്ത് തീ പടര്‍ന്നു. ചാലിങ്കാല്‍ ഗവ. എല്‍.പി. സ്‌കൂളിന് സമീപത്താണ് തിങ്കളാഴ്ച ഉച്ചയോടെ അഗ്‌നിബാധ ഉണ്ടായത്. ഉണങ്ങിയ പുല്ലുകളില്‍നിന്നുമാണ് തീ പടര്‍ന്നത്. 

ദേശീയപാതയില്‍ ചാലിങ്കാലിനുസമീപം സ്ഥിരമായി അഗ്‌നിബാധയുണ്ടാവുന്ന സ്ഥലത്തുനിന്നും അല്പം മാറി ചാലിങ്കാല്‍ എല്‍.പി. സ്‌കൂളിന് സമീപത്താണ് ഇത്തവണ തീ പടര്‍ന്നത്. ജനവാസകേന്ദ്രത്തില്‍ തീപ്പിടിത്തമുണ്ടായത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തി. തീപ്പിടിത്തത്തില്‍ കശുമാവുകള്‍ ഉള്‍പ്പെടെ നിരവധി കാട്ടുമരങ്ങള്‍ കത്തിനശിച്ചു. 

കാഞ്ഞങ്ങാട്ടുനിന്നെത്തിയ അഗ്‌നിരക്ഷാസേന തീയണയ്ക്കാന്‍ നേതൃത്വമേകി. ലീഡിങ് ഫയര്‍മാന്‍ ഗോപാലകൃഷ്ണന്‍ മാവില, ഫയര്‍മാന്‍മാരായ സണ്ണി, റജീഷ്, ഷിബിന്‍, വിപിന്‍, ഹോംഗാര്‍ഡ് പ്രഭാകരന്‍, ഡ്രൈവര്‍ പ്രിയേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വമേകി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved