Latest News :
...
Home » , , » ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ഡി. വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ഡി. വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

Written By Muhimmath News on Friday, 9 March 2018 | 10:27
























പത്തനംതിട്ട: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പോര്‍ക്കളം ഒരുക്കി യു.ഡി.എഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പി.സി വിഷ്ണുനാഥിന് പകരം ഡി. വിജയകുമാര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. ചെങ്ങന്നൂരിലെ മുതിര്‍ന്ന നേതാവാണ് ഡി. വിജയകുമാര്‍. സംസ്ഥാന നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ ധാരണയായി. 

ഹൈക്കമാന്‍ഡിന്റെ സമ്മതത്തോടെ ഔദ്യോഗികമായ പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന.
ചെങ്ങന്നൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന് പ്രാദേശികമായുള്ള ജനസമ്മതിയാണു സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സഹായകരമായത്. ഇദ്ദേഹത്തിന്റെ മകള്‍ ജ്യോതി വിജയകുമാറിന്റെ പേരും സ്ഥാനാര്‍ത്ഥിപ്പട്ടികയിലേക്കു പരിഗണിച്ചിരുന്നു. നിലവില്‍ ചെങ്ങന്നൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കുക എന്നത് യു.ഡി.എഫ് അഭിമാനപ്രശ്‌നമാണ്. ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാനെ പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നു. 

കഴിഞ്ഞ തവണ മത്സരിച്ച പി.എസ് ശ്രീധരന്‍ പിള്ള തന്നെയായിരിക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുക എന്നാണ് സൂചന.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved