Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , » ചെമ്പരിക്ക ഖാസിയുടെ മരണം; രണ്ട് മാസത്തിനകം തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സിബിഐ

ചെമ്പരിക്ക ഖാസിയുടെ മരണം; രണ്ട് മാസത്തിനകം തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സിബിഐ

Written By Muhimmath News on Saturday, 10 March 2018 | 10:36

കൊച്ചി: ഖാസി സിഎം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് മാസത്തിനകം തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സിബിഐ. എറണാകുളം സി.ജെ.എം കോടതിയില്‍ കേസ് പരിഗണിക്കവെയാണ് സിബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം തുരടന്വേഷണം നടക്കുകയാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി കേസ് പരിഗണിക്കുന്നത് മെയ് 25 ലേക്ക് മാറ്റി.
കഴിഞ്ഞ ഡിസംബര്‍ 15നാണ് സി.ബി.ഐയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. എന്നാല്‍, രണ്ടുമാസം സമയം വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി ആറുവരെ സമയം അനുവദിക്കുകയായിരുന്നു.

പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫിനെയും, പിഡിപി പ്രാദേശിക നേതാവായ ഫാറൂഖ് തങ്ങളെയും സിബിഐ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. 
അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് സി.ബി.ഐ തുടരന്വേഷണത്തിന് തയാറായത്. മൗലവിയുടെ മരണം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ സി.ബി.ഐക്ക് ലഭിച്ചതായാണ് സൂചന.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved