Latest News :
...
Home » » സി.വൈ.സി.സി ചൗക്കിയുടെ പ്രവര്‍ത്തനം മാതൃകാപരം

സി.വൈ.സി.സി ചൗക്കിയുടെ പ്രവര്‍ത്തനം മാതൃകാപരം

Written By Muhimmath News on Tuesday, 13 March 2018 | 17:46


കാസര്‍ക്കോട് : സി.വൈ.സി.സി  ചൗക്കി  നെഹ്‌റു യുവകേന്ദ്ര  സംയുക്താഭിമുഖ്യത്തില്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ സ്വയം സന്നദ്ധരായി   കാസര്‍കോട്  ജനറല്‍ ആശുപത്രി  ബ്ലഡ് ബാങ്കിലെത്തി  രക്തദാനം  ചെയ്തു മാതൃകയായി.  നെഹ്‌റു  യുവകേന്ദ്ര  യൂത്ത് കോര്‍ഡിനേറ്റര്‍  മിഷാല്‍ റഹ്മാന്‍ അദ്യക്ഷതയില്‍ സി.വൈ.സി.സി  ഉപദേശക  സമിതി അംഗം ഹനിഫ് കടപ്പുറം രക്തദാനം ചെയ്തു  ഉദ്ഘാടനം ചെയ്തു.

സി.വൈ.സി.സി  ചൗക്കിയുടെ  പ്രവര്‍ത്തനം  സ്വികാര്യവും മറ്റു ക്ലബ്ബുകള്‍ക്ക്  മാതൃകാപരമാണെന്ന്  ബ്ലഡ്  ബാങ്ക് ഇന്‍ചാര്‍ജ്   ദീപക്  രക്തദാന സന്ദേശത്തില്‍  കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് സെക്രട്ടറി സാദിക്ക്  കടപ്പുറം  സ്വാഗതവും പ്രസിഡന്റ് ആരിഫ്  കെ.കെ.പുറം നന്ദിയും പറഞ്ഞു.

ഹനീഫ് കടപ്പുറം, ഹബീബ് ബഹറൈ, സാദിക്ക് കടപ്പുറം, ഇര്‍ഷാദ് ബഹറൈ, ജലീല്‍ ബഹറൈ, സമീര്‍ ബഹറൈ, സഫുവാന്‍ ചൗക്കി, മന്‍സൂര്‍ ചൗക്കി, ഫസല്‍ വെസ്റ്റ്, എന്നിവര്‍  രക്തദാനം ചെയ്തു. സിദ്ധീക്ക് വെസ്റ്റ്, ലത്തീഫ്, അസ്ലം, ആദം കുണ്ടത്തില്‍, ഷനാദ്, ജാബിര്‍  എന്നിവര്‍  സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved