Latest News :
സ്‌നേഹത്തിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് വൈസനിയം സ്‌നേഹ യാത്രക്ക് അനന്തപുരിയില്‍ പ്രൗഢ സമാപനം
Home » , , , » ദമാമില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കണ്ണൂര്‍ സ്വദേശി മരിച്ചു

ദമാമില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കണ്ണൂര്‍ സ്വദേശി മരിച്ചു

Written By Muhimmath News on Monday, 26 March 2018 | 12:40
























ദമാം: സൗദിയിലെ ദമാമില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. പേരാവൂര്‍ സെന്റ് ജോസഫ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിമോണ്‍ ചാണ്ടിയുടെ മകന്‍ സ്വപ്‌നില്‍ സിമോണ്‍(24) ആണ് മരിച്ചത്. അല്‍ഹസയില്‍ നിന്നും ദമാമിലേക്ക് മടങ്ങവെ സ്വപ്‌നില്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.

ദമാമിലെ സൈന്‍ ട്രേഡിംഗ് കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു സിമോണ്‍. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പാകിസ്താന്‍ സ്വദേശി മുഹമ്മദ് വഹാജ് ഇസ്ഹാഖിനെ ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചു. സ്വപ്‌നില്‍ ഒന്നര വര്‍ഷം മുമ്പാണ് ദമാമിലെത്തിയത്. നേരത്തെ ദുബായില്‍ ജോലി ചെയ്തിട്ടുണ്ട്. ദമാമിലെ കാല്‍പന്ത് കളി മൈതാനങ്ങളില്‍ നിറസാന്നിധൃമായിരുന്നു സ്വപ്‌നില്‍. 

ജോലിയാവശ്യാര്‍ത്ഥം ദമാമില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ചയാണ് അല്‍ഹസയിലേക്ക് പോയത്. ശനിയാഴ്ച്ച രാത്രി തിരിച്ചെത്താതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്‌ഖൈഖ് ജനറല്‍ ആശുപത്രിയില്‍ മൃതദേഹം കണ്ടെത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved