Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page
തൃക്കരിപ്പൂര്‍: വാഹനപകടത്തില്‍ പെട്ട് ചികിത്സയിലായ ആള്‍ ഹൃദയാഘാതം മൂലം മരിച്ചു. പടന്ന മൂസഹാജി മുക്കിലെ പരേതനായ പി.അബ്ദുള്‍ റസാഖ് ഹാജി മകന്‍  പി വി അബ്ദുള്‍ റഹീം ഹാജി (54) യാണ് കാഞ്ഞങ്ങാട് സഞ്ചീവിനി ആശുപത്രിയില്‍ മരിച്ചത്. 

കഴിഞ്ഞ വ്യാഴാഴ്ച വടക്കെപ്പുറത്ത് വെച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.

തെക്കെക്കാട് നാട്ടുകൂട്ടം ചാരിറ്റി സെക്രട്ടറി, മുന്‍ പ്രസിണ്ടന്റ്, മുസ്ലിംലീഗ് 15ാം വാര്‍ഡ് സെക്രട്ടറി, മുന്‍ പടന്ന പഞ്ചായത്ത് യൂത്ത്‌ലീഗ് ജന:സെക്രട്ടറി , നുസ്രത്തുദ്ധീന്‍ ജമാ അത്ത് കമ്മിറ്റി മുന്‍ ട്രഷര്‍, പാട്ടില്ലത്ത് കുടുംബ കൂട്ടായ്മ എക്‌സിക്യുട്ടീവ് അംഗം. എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.  ഖബറടക്കം ചൊവ്വാഴ്ച പകല്‍ 11ന് തെക്കെകാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയില്‍. 

ഭാര്യ:  പി ആയിഷ. മക്കള്‍: അബ്ദുള്‍റസാഖ് (എന്‍ജിനീയര്‍ ടാറ്റ മോട്ടോഴ്‌സ് സാക്കിനാക്ക), റുമൈസ, റിസ് വാന്‍ (പ്‌ളസ് വിദ്യാര്‍ഥി ഗവ: ഹയര്‍ സെക്കണ്ടറി കുട്ടമ്മത്ത് ), മരുമകന്‍: ബദറുദ്ധീന്‍ (പയ്യങ്കി). സഹോദരങ്ങള്‍: സിദ്ധീഖ് (കുവൈത്ത്), പി വി മുഹമ്മദ് അസ്ലം (മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം), നസീമ, കുഞ്ഞാസിയ.

Leave A Reply