Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഷാള്‍ ടയറില്‍ കുടുങ്ങി റോഡിലേക്ക് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനി മരിച്ചു.

മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഷാള്‍ ടയറില്‍ കുടുങ്ങി റോഡിലേക്ക് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനി മരിച്ചു.

Written By Muhimmath News on Sunday, 25 March 2018 | 16:31





കാഞ്ഞങ്ങാട്: മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ 
സഞ്ചരിക്കുന്നതിനിടെ ഷാള്‍ ടയറില്‍ കുടുങ്ങി റോഡിലേക്ക് തെറിച്ചുവീണ് തലയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. പെരിയങ്ങാനത്തെ സജിയുടെയും പരപ്പയില്‍ മരിയ ലബോറട്ടറി നടത്തുന്ന ബിന്ദുവിന്റെയും മകള്‍ മരിയ (12) ആണ് മരിച്ചത്. ഇന്നുരാവിലെ എട്ടരമണിയോടെ ബിരിക്കുളത്തിന് സമീപത്താണ് അപകടം. 



























മാതാപിതാക്കള്‍ക്കൊപ്പം ബിരിക്കുളത്തെ പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കിനാനൂര്‍കരിന്തളത്തെ പൊടോടുകച്ച് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. ബൈക്കില്‍ മധ്യത്തിലായിരുന്നു മരിയ ഇരുന്നിരുന്നത്. അയഞ്ഞിരുന്ന ഷാള്‍ ബൈക്കിന്റെ പിറകുവശത്തെ ടയറില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മരിയ തെറിച്ചുവീഴുകയായിരുന്നു. 

റോഡില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ മരിയയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരപ്പ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved