Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. 

സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച സിംഗിള്‍ ബഞ്ച് വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

കേസില്‍ പൊലിസിന്റെ തുടര്‍നടപടികളും കോടതി തടഞ്ഞു. കേസ് വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും.

നേരത്തെ സിംഗിള്‍ ബെഞ്ച് വിധി വന്നശേഷം കര്‍ദിനാളിനെ ഒന്നാംപ്രതിയാക്കി പൊലിസ് കേസെടുത്തിരുന്നു.

മുന്‍ പ്രൊക്യൂറേറ്റര്‍ ഫാ. ജോഷി പുതുവ, മുന്‍ വികാരി ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഭൂമി ഇടപാടിലെ ഇടനിലക്കാരന്‍ സജു വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കര്‍ദിനാളിനും രണ്ട് വൈദികര്‍ക്കും ഇടനിലക്കാരനായ സാജു വര്‍ഗീസിനുമെതിരേ കേസെടുത്തത്.

Leave A Reply