Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , , , » ചെങ്കോട്ട തകര്‍ന്നു; ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക്

ചെങ്കോട്ട തകര്‍ന്നു; ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക്

Written By Muhimmath News on Saturday, 3 March 2018 | 11:30
























ന്യൂഡല്‍ഹി: കാല്‍നൂറ്റാണ്ടിലേറെക്കാലത്തെ സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക്. 59ല്‍ 38 സീറ്റുകളിലും ബിജെപി വ്യക്തമായ ലീഡ് നേടുമ്പോള്‍ 21 സീറ്റുകളില്‍ മാത്രമാണ് സിപിഎം മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്നതാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം.

മേഘാലയയില്‍ കോണ്‍ഗ്രസാണ് മുന്നില്‍. നാഗാലാന്‍ഡില്‍ ബിജെപി – എന്‍ഡിപിപി സഖ്യം മുന്നിട്ട് നില്‍ക്കുന്നു.
തരഞ്ഞെടുപ്പ് നടന്ന ഈ മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും നിയമസഭയില്‍ 60 വീതം സീറ്റുകളുണ്ട്. വിവിധ കാരണങ്ങളാല്‍ മൂന്നിടത്തും 59 വീതം സീറ്റുകളിലായിരുന്നു തെരഞ്ഞെടുപ്പ്.

ത്രിപുരയില്‍ ഇടതുപക്ഷവും ബി.ജെ.പിയും തമ്മില്‍ നേരിട്ടാണ് പോരാട്ടം. കാല്‍ നൂറ്റാണ്ടായി ത്രിപുര ഭരിക്കുന്ന ഇടതുപക്ഷത്തിന് ഇത്തവണ കാലിടറുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു മണ്ഡലത്തില്‍ മാത്രമാണ് കെട്ടി വെച്ച തുക തിരിച്ചുകിട്ടിയത്. എന്നാല്‍ ഇത്തവണ ബിജെപി ശക്തമായ നിലയിലാണ്.

മേഘാലയത്തില്‍ നിലവില്‍ ഭരിക്കുന്ന കോണ്‍ഗ്രസ് 59 സീറ്റിലും മത്സരിച്ചപ്പോള്‍ ബി.ജെ.പി 47 സീറ്റിലാണ് മത്സരിച്ചത്. നാഗാലാന്റില്‍ ബി.ജെ.പി 20 സീറ്റില്‍ മത്സരിക്കുന്നുണ്ട്. അവിടെ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved