Latest News :
...
Home » , , , , » ഇസ്ലാമിക പ്രബോധനം എളുപ്പമാക്കിയത് ഔലിയാക്കള്‍ -കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാര്‍

ഇസ്ലാമിക പ്രബോധനം എളുപ്പമാക്കിയത് ഔലിയാക്കള്‍ -കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാര്‍

Written By Muhimmath News on Tuesday, 6 March 2018 | 10:52
























എരുമാട്: മഹാന്മാരുടെ കാരുണ്യ പ്രവര്‍ത്തനങ്ങളും സ്‌നേഹനിര്‍ഭരമായ ഇടപെടലുകളുമാണ് ഇസ്ലാമിക പ്രബോധനം എളുപ്പമാക്കിയതെന്നും ഇസ്ലാം ആയുധത്തിലൂടെ പ്രചരിപ്പിച്ചതല്ലെന്നും ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നവരാണ് ഇസ്ലാമിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ പ്രസ്താവിച്ചു.












എരുമാട് സൂഫീ ശഹീദ് മഖാം ഉറൂസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

സൗഹാര്‍ദ്ദ സമ്മേളനം ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പള്ളിദര്‍സുകളിലൂടെയാണ് വിശുദ്ധ ദീന്‍ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.








എസ്.പി. രാജേന്ദ്രപ്രസാദ്, വഖഫ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഹാജി, അബ്ദുര്‍റശീദ് സൈനി കക്കിഞ്ച തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ആയിരങ്ങള്‍ക്ക് അന്നദാന വിതരണം നടത്തി. 
ചൊവ്വാഴ്ച മശ്ഹൂദ് സഖാഫി ഗൂഡല്ലൂരും ബുധനാഴ്ച പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയും പ്രഭാഷണം നടത്തും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved