Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
വീരാജ്‌പേട്ട: എരുമാട് സൂഫീ ശഹീദ് മഖാം ഉറൂസിന് ഭക്തിനിര്‍ഭരമായ തുടക്കം. ജുമുഅ നിസ്‌കാരാനന്തരം നടന്ന മഖാം സിയാറത്തിന് സമസ്ത കേന്ദ്രമുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കി. പ്രസിഡന്റ് ഇസ്മാഈല്‍ ഹാജി പതാക ഉയര്‍ത്തി. മുദരീസ് ഹാഫിസ് ജുനൈദ് സഖാഫി പ്രഭാഷണം നടത്തി. ബി എം മുഹമ്മദ് മുസ്ലിയാര്‍, കെ എം ഹുസൈന്‍ സഖാഫി പ്രസംഗിച്ചു. 

മാനവികതക്കും സൗഹാര്‍ദ്ദത്തിനുംവേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന സൂഫികളും മതപ്രബോധകരും നമുക്കിടയിലുള്ളതുകൊണ്ടാണ് രൂക്ഷപരീക്ഷണങ്ങള്‍ക്ക് നാം വിധേയരാകാത്തതെന്നും മഹാന്മാരെ തവസ്സുലും ഇസ്തിഗാസയുമാക്കുന്നത് തൗഹീദിന് വിരുദ്ധമല്ലെന്നും പാരമ്പര്യമായി മഹാന്മാരാല്‍ പ്രോത്സാഹിപ്പിക്കപ്പെട്ടതാണെന്നും പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.എരുമാട് മഖാം ഉറൂസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇസ്ലാമിക പ്രബോധനരംഗത്ത് രക്തസാക്ഷിത്വം വഹിച്ച സൂഫീ ശഹീദ് (റ) ജാതിമതഭേതമന്യേ ഇന്നും അഭയവും അത്താണിയുമായി നില്‍ക്കുന്നത് മഹാന്മാരുടെ മാനവിക ബോധത്തിനും സാന്ത്വന, കാരുണ്യപ്രവര്‍ത്തനത്തിനും തെളിവുകളാണെന്നും അദ്ദേഹം അനുസ്മരിച്ചു.

മതപ്രഭാഷണം സയ്യിദ് സാലിം സഖാഫി അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണവും എസ് എസ് എഫ് കേരള സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണവും നടത്തി. തുടര്‍ന്ന് കോയ കാപ്പാടും സംഘവും രിഫാഈ റാത്തീബ് അവതരിപ്പിച്ചു. ഉറൂസ് ഈമാസം ഒമ്പതിന് സമാപിക്കു. 

Leave A Reply