Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » » കൊലയാളിയുടെ ഭാര്യയെ ആശ്വസിപ്പിക്കാന്‍ അവശതകള്‍ക്കിടയിലും കൊല്ലപ്പെട്ട വൈദികന്റെ അമ്മയെത്തി

കൊലയാളിയുടെ ഭാര്യയെ ആശ്വസിപ്പിക്കാന്‍ അവശതകള്‍ക്കിടയിലും കൊല്ലപ്പെട്ട വൈദികന്റെ അമ്മയെത്തി

Written By Muhimmath News on Monday, 5 March 2018 | 10:57

കാലടി: മകന്റെ ഘാതകന്റെ ഭാര്യയെ ആശ്വസിപ്പിക്കാന്‍ കൊല്ലപ്പെട്ട വൈദികന്റെ അമ്മയെത്തി. വ്യാഴാഴ്ച മലയാറ്റൂരില്‍ കൊലചെയ്യപ്പെട്ട കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ അമ്മ ത്രേസ്യാമ്മയാണ്, കേസില്‍ പിടിയിലായ ജോണിയുടെ വീട്ടിലെത്തിയത്.

ജോണിയുടെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിക്കുന്നതിനായിരുന്നു പ്രായാധിക്യത്തിന്റെ അവശതകള്‍ക്കിടയിലും ത്രേസ്യാമയെത്തിയത്. ജോണി ജയിലിലായതോടെ വീട്ടില്‍ ഒറ്റയ്ക്കായ ഭാര്യ ആനിയെ കാണാനായിരുന്നു അമ്മയുടെ വരവ്.


വീട്ടിലെത്തിയ ത്രേസ്യാമ ജോണിയുടെ ഭാര്യ ആനിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. ജോണിക്ക് മാപ്പുകൊടുക്കുന്നതായി ത്രേസ്യാമ്മ വിതുമ്പലോടെ പറഞ്ഞു. ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ സഹോദരന്‍ സെബാസ്റ്റ്യന്‍, സഹോദരി ത്രേസ്യ, ബന്ധുക്കളായ പാപ്പച്ചന്‍, ബിനോജ്, ഫാ. സേവ്യര്‍, മലയാറ്റൂര്‍ പള്ളി വികാരി ഫാ. ജോണ്‍ തേയ്ക്കാനത്ത് എന്നിവര്‍ക്കൊപ്പമായിരുന്നു അമ്മ വീട്ടിലെത്തിയത്.

ജോണിക്ക് പ്രാര്‍ത്ഥനാ മനോഭാവത്തോടെ സഭയും വിശ്വാസി സമൂഹവും മാപ്പ് നല്‍കുകയാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംസ്‌കാര ശുശ്രൂഷകള്‍ക്കിടെ ശനിയാഴ്ച പറഞ്ഞിരുന്നു. ജോണിയുടെ കുടുംബം പ്രത്യാശയോടെ ജീവിക്കാന്‍ അവര്‍ക്കായും പ്രാര്‍ഥിക്കണമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved