Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » പി. ബി. എം സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ 1 ന്

പി. ബി. എം സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ 1 ന്

Written By Muhimmath News on Friday, 30 March 2018 | 18:04


നെല്ലിക്കട്ട: പി ബി എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ  ഭാഗമായി യേനെപോയ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ ഏപ്രില്‍ 1ന് ഞയാറാഴ്ച രാവിലെ 9 മണി മുതല്‍  ഉച്ചക്ക് 1 മണി വരെ പി ബി എം സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുന്‍ എം എല്‍ എ അഡ്വ: സി.എച്ച് കുഞ്ഞമ്പുവിന്റെ അധ്യക്ഷതയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ  ഉദ്ഘടനം ചെയ്യും.  

ജനറല്‍ മെഡിസിന്‍, ശിശുരോഗ വിഭാഗം, എല്ല് രോഗ വിഭാഗം, കണ്ണ് രോഗ വിഭാഗം, ഗൈനക്കോളജി, ശ്വാസകോശ വിഭാഗം, സര്‍ജറി, തുടങ്ങിയ വിഭാഗത്തിലെ പ്രശസ്തരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് ഗ്രീന്‍ കാര്‍ഡും തുടര്‍ ചികിത്സക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. രജിസ്‌ട്രേഷനുമായി ബന്ധപ്പെടേണ്ട നമ്പര്‍  7736356411, 9048474515.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved