Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
ബംഗലൂരു: മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷി (55)ന്റെ കൊലപാതകനുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അറസ്റ്റില്‍. കെ.ടി നാരായണ്‍ കുമാര്‍ (37) ആണ് പ്രത്യേക സംഘത്തിന്റെ പിടിയിലായത്. ഹിന്ദു യുവസേന എന്ന സംഘടനയിലെ പ്രവര്‍ത്തകനാണ് ഇയാള്‍. 

അനധികൃതമായി വെടിയുണ്ടകള്‍ കൈവശം വച്ചതിന് ഫെബ്രുവരി 18നാണ് ഇയാള്‍ ബംഗലൂരു പോലീസിന്റെ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഗൗരിയുടെ കൊലയിലെ പങ്ക് പുറത്തുവരുന്നത്.

മാണ്ഡ്യയിലെ മദ്ദൂര്‍ സ്വദേശിയാണ് കുമാര്‍. ആയുധം കൈവശം വച്ചതിന് ഇയാളെ പിന്നീട് റിമാന്റ് ചെയ്തിരുന്നു. എന്നാല്‍ കൊലയില്‍ ഇയാളുടെ പങ്ക് വ്യക്തമായതോടെ പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. കൊലപാതകത്തില്‍ ഇയാളുടെ പങ്കിനെ കുറിച്ച് ചില സുഹൃത്തുക്കള്‍ അന്വേഷണ സംഘത്തിന് സൂചന നല്‍കിയിരുന്നു.

കുമാറിന്റെ കുറ്റസമ്മത മൊഴി മുദ്രവച്ച കവറില്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. 2017 സെപ്തംബര്‍ അഞ്ചിന് വെസ്റ്റ് ബംഗലൂരുവിലെ വീടിനു മുന്നില്‍ വച്ചാണ് അജ്ഞാത സംഘം ഗൗരിയെ വെടിവച്ച് വീഴ്ത്തിയത്. സിസിടിവിയില്‍ നിന്നും ലഭിച്ച കൊലയാളിയുടെ ശരീരഭാഷ കുമാറിന്റേതുമായി സാദൃശ്യമുള്ളതായി അന്വേഷണ സംഘം വ്യക്തമാക്കി.

7.65 എംഎം പോയിന്റ് നാടന്‍ തോക്ക് ഉപയോഗിച്ചായിരുന്നു അക്രമികള്‍ വെടിവച്ചത്. ഇത് പരിശോധിച്ച ഫോറന്‍സിക് വിദഗ്ധര്‍ ഈ സംഘം മുന്‍പും സമാനമായ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന സൂചന നല്‍കിയിരുന്നു. 

ഗൗരിയുടെ ദേഹത്തുനിന്ന് കണ്ടെടുത്ത നാല് വെടിയുണ്ടകളും ശൂന്യമായ വെടിത്തിരകളും പരിശോധിച്ചതില്‍ നിന്ന് കന്നഡ പണ്ഡിതന്‍ എം.എം കല്‍ബുര്‍ഗി (77)യെ 2015 ഓഗസ്റ്റ് 30 ന് കര്‍ണാടകയിലെ ദര്‍വാദില്‍ വെടിവച്ച് കൊലപ്പെടുത്തിയത് ഇതേ സംഘമാണെന്ന സൂചനയാണ് ലഭിച്ചിരുന്നത്. ഇരുവരേയും 7.65 എം.എം പോയിന്റ് തോക്ക് ഉപയോഗിച്ചായിരുന്നു വെടിവച്ചത്.

Leave A Reply