Latest News :
...
Home » » സ്വര്‍ണക്കടത്ത്: നെടുമ്പാശേരിയില്‍ നാല് ദിവസത്തിനിടെ എട്ട് കേസുകള്‍

സ്വര്‍ണക്കടത്ത്: നെടുമ്പാശേരിയില്‍ നാല് ദിവസത്തിനിടെ എട്ട് കേസുകള്‍

Written By Muhimmath News on Thursday, 15 March 2018 | 18:45


കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നു. നാല് ദിവസത്തിനിടയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത് 1001.87 ഗ്രം സ്വര്‍ണം. 

30.28 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് എട്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് പതിനൊന്ന് മുതല്‍ പതിനാലുവരെയുള്ള ദിവസങ്ങളില്‍ അനധികൃതമായി കടത്തിയ സ്വര്‍ണമാണ് പിടികൂടിയതെന്ന് കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ സുമിത്ത് കുമാര്‍ പറഞ്ഞു.


കസ്റ്റംസ് കമ്മീഷണര്‍ സുമിത്ത് കുമാറിന്റെയും അഡീഷണല്‍ കമ്മീഷണര്‍ എസ്. അനില്‍ കുമാറിന്റെയും നേതൃത്വത്തിലാണ് വിമാനത്താവളത്തില്‍ നിന്ന്  സ്വര്‍ണം പിടികൂടിയത്
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved