Latest News :
...
Home » , » കാസര്‍കോട് ഗവ ഐ.ടി.ഐ എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തിന്

കാസര്‍കോട് ഗവ ഐ.ടി.ഐ എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തിന്

Written By Muhimmath News on Thursday, 1 March 2018 | 11:09

കാസര്‍കോട്: ഗവ ഐ.ടി.ഐ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ആറാം തവണയും എം.എസ്.എഫ്‌കെ.എസ്.യു സഖ്യത്തിന് ജയം. മുഴുവന്‍ സീറ്റുകളും വ്യക്തമായ ലീഡോഡുകൂടിയാണ് മുന്നണി വിജയിച്ചത്. ചെയര്‍മാനായി എം.എസ്.എഫിലെ ഷഫാന്‍ ന്യൂബേവിഞ്ച തെരഞ്ഞെടുക്കപ്പെട്ടു. 

ചെങ്കള പഞ്ചായത്ത് എം.എസ്.എഫ് വൈസ് പ്രസിഡന്റും ചെങ്കള പഞ്ചായത്ത് 16ാം വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടി.എമ്മിന്റെ മകനുമാണ് ഷഫാന്‍. ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ ഖയ്യൂം പി (കെ.എസ്.യൂ), കെ.എസ്.ഐ.ടി.സിയായി അബ്ദുല്‍ മുനീസ് (എം.എസ്.എഫ്), ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി മുഹമ്മദ് നുഅ്മാനുല്‍ ഹഖ് (എം.എസ്.എഫ്), മാഗസിന്‍ എഡിറ്ററായി മുഹമ്മദ് ബഷീര്‍ കെ.കെ (എം.എസ്.എഫ്), സ്‌പോര്‍ട്‌സ് ക്യാപ്റ്റനായി ഇമാന്വല്‍ ശരത്ത് പി.പി (കെ.എസ്.യു) എന്നിവരെയും തെരഞ്ഞെടുത്തു. 

വിജയിച്ച പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ മുതല്‍ നായന്മാര്‍മൂല വരെ പ്രകടനം നടത്തി. എം.എസ്.എഫ് കെ.എസ്.യു നേതാക്കള്‍ നേതൃത്വം നല്‍കി. നായന്മാര്‍മൂലയില്‍ നട അനുമോദന യോഗം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. ഹാഷിം ബംബ്രാണി അദ്ധ്യക്ഷത വഹിച്ചു, നോയല്‍ ടോമിന്‍ ജോസഫ്, ആബിദ് ആറങ്ങാടി, ഹമീദ് സി.ഐ.എ, പ്രതീപ് കുമാര്‍, ഖാദര്‍ പാലോത്ത്, നാസര്‍ നായന്മാറമൂല, മമ്മു ചാല, കുഞ്ഞി വിദ്യാനഗര്‍, മമ്മുഞ്ഞി ഉളുവാര്‍, ആസിഫ് ഉപ്പള, നഷാത്ത് പരവനടുക്ക, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ഞാര്‍, സവാദ് അംഗടിമുഖര്‍, സര്‍ഫുദ്ദീന്‍ കടവത്ത്, അഷ്‌റഫ് ബോവിക്കാനം, നവനീത്ത്, മാര്‍ട്ടിന്‍ എബ്രഹാം, റിഷാദ്, ബാബു, ആബിദ്, ബഷീര്‍ കടവത്ത്, ഷരീഫ് ജാല്‍സൂര്‍, ഇബ്രാഹീം ചാലക്കു്, ഹബീബ് ചെ'ുംകുഴി, റഹീം പാണലം, സലാം ബെളിഞ്ചം, നിസാം ഹിദായത്ത് നഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved