Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » » ശുചിത്വവും പരിസ്ഥിതി സുരക്ഷയും അബുദാബി പൊലീസ് പരിസ്ഥിതി സൗഹൃദ ക്യാംപയിന്‍ ഒരുക്കി

ശുചിത്വവും പരിസ്ഥിതി സുരക്ഷയും അബുദാബി പൊലീസ് പരിസ്ഥിതി സൗഹൃദ ക്യാംപയിന്‍ ഒരുക്കി

Written By Muhimmath News on Sunday, 4 March 2018 | 10:58



അബുദാബി: യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ 100ാം ജന്മദിനത്തോടനുബന്ധിച്ചുള്ള സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി ശുചിത്വവും പരിസ്ഥിതി സുരക്ഷയും ലക്ഷ്യമാക്കി അബുദാബി പൊലീസും പരിസ്ഥിതി സൗഹൃദ സൊസൈറ്റിയും സംയുക്തമായി അല്‍ഐനിലെ അല്‍ നബാഖില്‍ യുഎഇ സൗഹൃദ ക്യാംപയിന്‍  സംഘടിപ്പിച്ചു. ഭാവി തലമുറയില്‍ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനവും സമൂഹത്തില്‍ പരിസ്ഥിതി ബോധവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുകന്നതിനായാണ് ക്യാംപയിന്‍ സംഘടിപ്പിച്ചതെന്ന് അല്‍ഐന്‍ പൊലീസ് ഡയറക്ടറേറ്റ് ഫോര്‍ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ ഷംസി അറിയിച്ചു. 

പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ കുട്ടികളെ പ്രചോദിപ്പിക്കുന്നതിനും ദേശീയ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പരിസ്ഥിതി സൗഹൃദ സൊസൈറ്റ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഗള്‍ഫ് എന്‍വയോണ്‍മെന്റ് നെറ്റ്‌വര്‍ക്ക് വൈസ് പ്രസിഡന്റുമായ ഡോ. ഇബ്രാഹിം അലി ചൂണ്ടിക്കാട്ടി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved