Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
ദോഹ: പലസ്തീന്‍ അഭയാര്‍ഥികള്‍ക്കു സഹായം എത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ റിലീഫ് ആന്റ് വെല്‍ഫെയര്‍ ഏജന്‍സിക്ക് 50 മില്യണ്‍ ഡോളര്‍(324.92 കോടി രൂപ) ഫണ്ട് നല്‍കുമെന്ന് ഖത്തര്‍. റോമില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ് സാന്നിധ്യത്തില്‍ നടന്ന യുഎന്‍ആര്‍ഡബ്ല്യുഎ മന്ത്രിതല യോഗത്തിലാണ് തീരുമാനം. മരുന്നുകള്‍, മെഡിക്കല്‍ ആവശ്യത്തിനുള്ള സാധനങ്ങള്‍, ഭക്ഷ്യ സാധനങ്ങള്‍, ഗാസ മുനമ്പിലെ ആശുപത്രികളിലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം എന്നിവയാണു ഖത്തര്‍ ലഭ്യമാക്കുന്നത്.

യുഎന്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും സഹായം നല്‍കുമെന്ന് ഖത്തര്‍ അറിയിച്ചു. പ്രത്യേകിച്ച് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സഹായം ലഭ്യമാക്കുന്നതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ മാസം, പലസ്തീനിലേക്ക് 3.3 കോടി ഖത്തര്‍ റിയാലിന്റെ അടിയന്തര സഹായമെത്തിക്കാന്‍ ഖത്തര്‍ തീരുമാനിച്ചിരുന്നു.

Leave A Reply