Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























ന്യൂ ഡല്‍ഹി: ഹാദിയ മുസ്ലിമായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് അഛന്‍ അശോകന്‍ സുപ്രിംകോടതിയില്‍. നിരീശ്വരവാദി ആയ തനിക്ക് ഹിന്ദു മതത്തിലോ, ഇസ്ലാം മതത്തിലോ വിശ്വാസം ഇല്ല. ഭാര്യ ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നതിനെയോ മകള്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നതിനെയും താന്‍ എതിര്‍ക്കില്ല. മകളെ ശാരീരികമായും മാനസികമായും തട്ടി കൊണ്ട് പോയി തീവ്രവാദി നിയന്ത്രണ മേഖലകളില്‍ ലൈംഗിക അടിമയോ, മനുഷ്യ ബോംബോ ആക്കാനുള്ള ശ്രമങ്ങള്‍ക്ക് മൂക സാക്ഷി ആകില്ലെന്നും അശോകന്‍ വ്യക്തമാക്കി.

ഹാദിയ കേസില്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന പുതിയ സത്യവാങ്മൂലത്തിലാണ് അശോകന്‍ മകള്‍ക്ക് ഇസ്ലാം മത വിശ്വാസ പ്രകാരം ജീവിക്കാം എന്ന് വ്യക്തമാക്കിയിരിക്കുന്നത്. 

സാധാരണ രീതിയില്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു വരനെ കണ്ടത്തിയിരുന്നുവെങ്കില്‍ എതിര്‍ക്കില്ലായിരുന്നു. എന്നാല്‍ തീവ്ര ചിന്താഗതിക്കാര്‍ വിശാലമായ ഗൂഢനീക്കത്തിന്റെ ഭാഗമായി വരനെ തെരെഞ്ഞെടുത്തതിനെയാണ് എതിര്‍ത്തത്.

ഏക മകള്‍ എന്ന നിലയില്‍ മകളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി നില്‍ക്കും. കോടതി ഇടപെട്ടിലായിരുന്നുവെങ്കില്‍ കേരളത്തില്‍ നിന്ന് ഐഎസ് കേന്ദ്രങ്ങളിലേക്ക് പോയ നിമിഷയുടെയും സോണിയയുടെയും അപര്‍ണ്ണയുടെയും ഗതി തന്റെ മകള്‍ക്കും ഉണ്ടാകുമായിരുന്നു എന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹാദിയ കേസില്‍ എന്‍.ഐ.എ സമര്‍പിച്ച അന്വേഷണ റിപ്പോര്‍ട്ട് സുപ്രിംകോടതി വിശദമായി പരിശോധിക്കണമെന്നും അശോകന്‍ ആവശ്യപ്പെട്ടു. ഈ കേസ് വ്യാഴാ!ഴ്ച സുപ്രിംകോടതി പരിഗണിക്കും. 

തനിക്ക് മുസ്ലീമായി ജീവിക്കണമെന്നാണ് ഹാദിയ കോടതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. തനിക്ക് പൂര്‍ണ സ്വാതന്ത്രം ആവശ്യമെന്നും കോടതി ഇത് അനുവദിച്ചു തരണമെന്നും ഹാദിയ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Leave A Reply