Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » » ഹാദിയയും ഷെഫിന്‍ ജഹാനും കേരളത്തിലേക്ക് തിരിച്ചു

ഹാദിയയും ഷെഫിന്‍ ജഹാനും കേരളത്തിലേക്ക് തിരിച്ചു

Written By Muhimmath News on Friday, 9 March 2018 | 19:38


സേലം: സുപ്രീംകോടതി വിവാഹം ശരിവെച്ചതിന് പിന്നാലെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമൊത്തെ് ഹാദിയ കേരളത്തിലേക്ക് തിരിച്ചു. മലപ്പുറത്തേക്കാണ് ഇരുവരും വരുന്നത്. ഇന്ന് വൈകിട്ട് സേലത്തെത്തിയ ഷെഫിന്‍ ജെഹാന്‍ ഹാദിയ പഠിക്കുന്ന കോളേജിലെത്തി ശേഷം പ്രിന്‍സിപ്പളിനെ കണ്ടു അനുമതി വാങ്ങിയ ശേഷമാണ് ഹാദിയയെ കണ്ടത്.

ഇന്ന് രാത്രിയോടുകൂടി ഇവര്‍ കേരളത്തിലെത്തുമെന്നാണ് കരുതുന്നത്. നാളെ മലപ്പുറത്തുവെച്ച് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് അറിയുന്നു. കുറച്ചുദിവസം അവധിയെടുത്ത് നാട്ടില്‍ താമസിച്ചതിന് ശേഷം തുടര്‍പഠനത്തിനായി തിരികെ എത്തുമെന്ന് ഹാദിയ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved