ഹയര്‍സെക്കന്‍ഡറി ഫിസ്ക്സ് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കൈബ്രാഞ്ച് ഡി ജി പി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറി. വാട്സ് ആപിലുടെ ചോര്‍ന്നത് പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ തയാറാക്കിയ ചോദ്യങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. തൃശൂര്‍ മതിലകത്തെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥികളാണ് ചോദ്യപേപ്പര്‍ തയാറാക്കിയത്. മറ്റ് വിഷയങ്ങളുടെ ചോദ്യപേപ്പറുകളും ഇവര്‍ ഇത്തരത്തില്‍ തയാറാക്കിയതായി റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച ഫിസിക്സ് പരീക്ഷ തുടങ്ങുന്നതിന് മുന്‍പ് തന്നെ ചോദ്യപേപ്പറുകള്‍ വാട്സ്ആപ്പ് വഴി പ്രചരിച്ചിരുന്നു. തൃശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ക്ക് ഇത്തരത്തില്‍ ചോദ്യപേപ്പര്‍ കിട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചോദ്യങ്ങള്‍ കൈകൊണ്ട് പകര്‍ത്തി എഴുതിയ നിലയിലാണ് പ്രചരിച്ചത്. ഇക്കാര്യം കോ ഓര്‍ഡിനേറ്റര്‍ ഉടന്‍ തന്നെ മേലുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ഫിസിക്സ് ചോദ്യക്കടലാസ് വാട്സ് ആപ് വഴി പ്രചരിച്ചുവെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
Post a Comment