Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page

കുവൈത്ത്: മനുഷ്യന്‍ ദുര്‍ബലനും പരാശ്രയനുമായ ഒരു സാമൂഹിക ജീവിയാണെന്ന തിരിച്ചറിവ് ചിന്തകളെ സ്രഷ്ടാവിലേക്ക് അടുപ്പിക്കാന്‍ സഹായകമാണെന്നും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ സാമൂഹിക സേവനം ജീവിത ദൗത്യമായെടുത്ത് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി
രംഗത്തിറങ്ങണമെന്നും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രസ്താവിച്ചു.

രോഗികളെ പരിചരിക്കുക, സന്ദര്‍ശനത്തിലൂടെയും മറ്റും
അവരെ സമാശ്വസിപ്പിക്കുക തുടങ്ങിയ ശീലങ്ങള്‍ മുസ്‌ലിംകളുടെ ജീവിത സംസ്‌കാരത്തിന്റെ ഭാഗമാണ്. മുന്‍ഗാമികളായ സച്ചരിതരുടെ സാന്ത്വന, ജീവകാരുണ്യ മേഖലയിലുളള സക്രിയമായ ഇടപെടലുകളുടെ ചരിത്രം പുതിയ തലമുറക്ക് പ്രചോദനമാകണം.വേദനയനുഭവിക്കുന്ന ജീവനുകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ യാതൊരു തരത്തിലുളള വേര്‍ത്തിരുകളും മുഖവിലക്കെടുക്കരുതെന്നും സഹജീവികള്‍ക്കായി ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങളുടെ തോതനുസരിച്ച് വിശ്വാസിക്ക് സ്രഷ്ടാവിലുളള ഔന്നത്യം വര്‍ദ്ധിച്ചുവരുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ഐ.സി.എഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റി ദസ്മ ടീചേഴ്‌സ് യൂണിയന്‍ ഹാളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുസേവന വഴിയില്‍ കര്‍മനിരതരാവാന്‍ തയ്യാറെടുത്ത
ഐ.സി.എഫ് സഫ്‌വ വോളണ്ടിയേഴ്‌സിനെ അദ്ദേഹം പൊതു സമൂഹത്തിനായി സമര്‍പ്പിച്ചു. നാഷണല്‍ പ്രസിഡ് അബ്ദുല്‍ ഹകീം ദാരിമി അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ ക്ഷേമകാര്യ സെക്രട്ടറി അലവി സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. 

കര്‍മഗോദയിലിറങ്ങുന്ന സഫ്‌വ വോളണ്ടിയേഴ്‌സ് അംഗങ്ങള്‍ക്ക് പോരോട് അബ്ദുറഹ്മാന്‍ സഖാഫി ചടങ്ങില്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അര്‍.എസ്.സി നടത്തിയ ബുക്ക്‌ടെസ്റ്റിലെ വിജയികള്‍ക്കുളള സമ്മാന വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
കുവൈത്ത് ദീവാനീ രിഫാഇയ്യ പ്രതിനിധി ഗൗസ് ഈസാ മാജിദ് അല്‍ ഷഹീന്‍, അമീന്‍ ഹസന്‍ സഖാഫി, അബ്ദുല്ല വടകര, അബൂമുഹമ്മദ് പ്രസംഗിച്ചു. സൈതലവിക്കോയ തങ്ങള്‍, അഹ്മദ് സഖാഫി കാവനൂര്‍, അഹ്മദ് കെ.മാണിയൂര്‍, ശുക്കൂര്‍ മൗലവി, സാലിഹ് കിഴക്കേതില്‍
സംബന്ധിച്ചു. തന്‍വീര്‍ ഉമര്‍ സ്വാഗതവും ഹബീബ് രാങ്ങാട്ടൂര്‍ നന്ദിയും പറഞ്ഞു

Leave A Reply