Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » » ജസീമിന്റെ മരണത്തില്‍ കഞ്ചാവ് മാഫിയയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണം :അസീസ് കടപ്പുറം

ജസീമിന്റെ മരണത്തില്‍ കഞ്ചാവ് മാഫിയയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണം :അസീസ് കടപ്പുറം

Written By Muhimmath News on Tuesday, 6 March 2018 | 18:23


       
കാസര്‍കോട്: കളനാട്ടെ ജസീമിന്റെ മരണത്തില്‍ കഞ്ചാവ് മാഫിയക്കുള്ള പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ആവശ്യപ്പെട്ടു. മരണം നടന്ന പ്രദേശത്ത് ലഹരിമരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത് നാട്ടുകാര്‍ ചൂണ്ടി കാണിച്ചിട്ടും നടപടി ഉണ്ടാവുന്നില്ല എന്ന പരാതി ഗൗരവത്തോട് കൂടി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ കാണണം. ജസീമിന്റെ മരണത്തിന് ഉത്തരവാദികളായ ആളുകളെ കണ്ടത്തി ദൂരൂഹത അകറ്റണം മേലില്‍ ഇത്തരം സംഭവം അവര്‍ത്തിക്കാതിരിക്കാന്‍ ജനമൈത്രി പോലീസിന്റെയും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം. 

ലഹരി മാഫിയക്കെതിരെ പ്രാദേശിക തലത്തില്‍ വളണ്ടിയര്‍മാരെ പൊതുജന സഹായത്തോടെ പാര്‍ട്ടിയുടെ യുവജന വിഭാഗമായ എന്‍ വൈ എല്ലിന്റെ നേതൃത്വത്തില്‍ പോലീസിനെ സഹായിക്കാന്‍ അണിനിരത്തും. ലഹരിമരുന്ന് മാഫിയയെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍മാര്‍ സഹായിക്കുന്നുണ്ടെങ്കില്‍ അത്തരം ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരികള്‍ തയ്യാറാകേണ്ടതാണ്. ജസീറിന്റെ മരണത്തില്‍ കഞ്ചാവ് മാഫിക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ച് ഭൂരഹത നീക്കം ചെയ്യാന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്ന് അസീസ് കടപ്പുറം ആവശ്യപ്പെട്ടു. 

ജസീമിന്റെ വീട് ഐഎന്‍എല്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved