Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page

സീതാംഗോളി: മലപ്പുറം വെളിമുക്ക് ആലു ജമലുല്ലൈലി മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ശൈശൈഖ്  ഇമ്പിച്ചിക്കോയ ജമലുല്ലൈലി  അവര്‍കളുടെ 44ാം ആണ്ട് നേര്‍ച്ച വിവിധ സ്ഥലങ്ങളില്‍ നടത്തി വരുന്നതിന്റെ ഭാഗമായി സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി(കര തങ്ങള്‍) യുടെ മുഗുറോഡ് -മുഖാരിക്കണ്ടത്തുള്ള വീട്ടില്‍ നടന്ന ആണ്ട് നേര്‍ച്ചക്ക് ഉജ്ജ്വല സമാപ്തി.



സയ്യിദ് മൗലാ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ബുര്‍ദ്ധക്ക് ഹാഫിള് നിസാമുദ്ധീന്‍ പാര്‍ട്ടി നേത്രത്വം നല്‍കി. 9 മണിക്ക് നടന്ന അനുസ്മരണ സമ്മേളനം സയ്യിദ് ഇമ്പിച്ചിക്കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു .ജബ്ബാര്‍ സഖാഫി പാത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മൗലിദ് മജ്‌ലിസിന് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. സയ്യിദ് അഹ്മദ് കബീര്‍ ജമലുല്ലൈലി സമാപന കൂട്ട് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. 

സയ്യിദ് അബ്ദുല്‍, സയ്യിദ് ശഫീഖ് സഅദി, സയ്യിദ് ശഹീര്‍ തങ്ങള്‍, സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍, സയ്യിദ് ഫാരിസ് തങ്ങള്‍. സയ്യിദ് യു പി എസ് തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, ഇബ്രാഹീം സഅദി മളി, ലത്തീഫ് സഖാഫി മൊഗ്രാല്‍, ഹംസ സഖാഫി ഉപ്പിന തുടങ്ങിയ സാദാത്തുക്കള്‍ ഉലമാക്കള്‍ സംബന്ധിച്ചു. 

ഉച്ചക്ക് 2:30ന് ആയിരങ്ങള്‍ക്ക് തബറുക്ക് വിതരണത്തോടെ പരിപാടി സമാപിച്ചു. സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ ഇര്‍ഫാനി സ്വാഗതവും സലാം സഖാഫി പാടലടുക്ക നന്ദിയും പറഞ്ഞു.

Leave A Reply