Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , » ജാസിറിന്റെ മരണത്തിന് കാരണമായത് തലയ്ക്കും ശരീരെത്തിന്റെ ഇടതുഭാഗത്ത് ചുമലിനും വാരിയെല്ലിനും ശക്തമായ ആഘാതം

ജാസിറിന്റെ മരണത്തിന് കാരണമായത് തലയ്ക്കും ശരീരെത്തിന്റെ ഇടതുഭാഗത്ത് ചുമലിനും വാരിയെല്ലിനും ശക്തമായ ആഘാതം

Written By Muhimmath News on Tuesday, 6 March 2018 | 10:28

കാസര്‍കോട്: ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാട്ടെ മുഹമ്മദ് ജാസിറിന്റെ (15) മരണം സംബന്ധിച്ച് ദുരൂഹതകള്‍ ഒഴിയുന്നില്ല. ട്രെയിന്‍ തട്ടിയിട്ടതാകാം മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് പോലീസ്. ജസീമിനൊപ്പമുണ്ടായിരുന്ന നാലുപേരുടെയും മൊഴി ഒരേ രീതിയിലായതിനാല്‍ ഈ നിഗമനത്തിലെത്തിയിരിക്കുകയാണ് പോലീസ്. എന്നാല്‍ ജസീമിനെ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. 

മരണം നടന്നിട്ട് നാലുദിവസം കഴിഞ്ഞിട്ടും സംഭവസമയം ഒപ്പമുണ്ടായവര്‍ പുറത്തുപറയാതെ ഒളിച്ചുവെച്ചതും ദുരൂഹതക്ക് വഴിവെക്കുന്നു. പോലീസും നാട്ടുകാരും അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയപ്പോഴും മറ്റും ജസീം നാടുവിട്ടതാകാമെന്ന രീതിയില്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള ബന്ധു തെറ്റിദ്ധരിപ്പിച്ചതും സംശയത്തിന് വകനല്‍കുന്നു. 

അതേസമയം തലയ്ക്കും ശരീരത്തിന്റെ ഇടതുഭാഗത്തെ ചുമലിനും വാരിയെല്ലിനുമേറ്റ ശക്തമായ ആഘാതമാണ് മരണകാരണെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് സംഭവസ്ഥലം സന്ദര്‍ശിച്ച് പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ള നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മരണം സംബന്ധിച്ച പ്രാഥമിക നിഗമനം പോലീസിന് കൈമാറിയത്. എന്നാല്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

 മുഹമ്മദ് ജാസിറിന്റെ മയ്യത്ത്  വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളജിലെ വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാങ്ങാട് ചോയിച്ചിങ്കല്ലിലെ വീട്ടിലെത്തിയ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചു. പത്ത് മിനുറേറാളം വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം മാങ്ങാട് ജുമാ മസ്ജിദിലും കീഴൂര്‍ ജുമാ മസ്ജിദിലും നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ നിരവധി ആളുകളാണ് സംബന്ധിച്ചത്.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved