Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » , , , , » മാങ്ങാട് നിന്നും കാണാതായ ജാസിറിന്റെ മൃതദേഹം കളനാട് റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തി

മാങ്ങാട് നിന്നും കാണാതായ ജാസിറിന്റെ മൃതദേഹം കളനാട് റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തി

Written By Muhimmath News on Monday, 5 March 2018 | 09:37
























ഉദുമ: ഉദുമ മാങ്ങാട് നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കളനാട് റെയില്‍വേ ട്രാക്കിന് കണ്ടെത്തി. 

കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിറി(15)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കളനാട് റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയത്.  

ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയായ ജാസിറിനെ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് കാണാതായത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും വന്‍ ജനകൂട്ടവും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved