Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page

റാഞ്ചി: പശുവിന്റെ പേരില്‍ നടന്ന ആക്രമങ്ങളിലെ കുറ്റാക്കാര്‍ക്കുള്ള ആദ്യ ശിക്ഷാ വിധി ഈ മാസം 20ന് പ്രഖ്യാപിക്കും. ജാര്‍ഖണ്ഡില്‍ നടന്ന കൊലപാതകത്തിന്റെ വിധിയാണ് വിചാരണ കോടതി പ്രഖ്യാപിക്കുക. കേസില്‍ 11 പശുസംരക്ഷക പ്രവര്‍ത്തകര്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. ജാര്‍ഖണ്ഡിലെ വിചാരണ കോടതിയാണ് കേസിലെ പ്രതികള്‍ കുറ്റക്കാരെന്നു വിധിച്ചത്.


കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് പശുസംരക്ഷക ഗുണ്ടാ സംഘം അസ്ഗര്‍ അന്‍സാരി എന്നയാളെ കൊലപ്പെടുത്തിയത്. മാരുതി വാനില്‍ ബീഫ് കടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. ഈ വാഹനം പശുസംരക്ഷക പ്രവര്‍ത്തകര്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. കുട്ടിക്കടത്ത്, കൊലപാത കക്കുറ്റം എന്നീ കുറ്റങ്ങളും അസ്ഗറിന്റെ പേരില്‍ കൊലപാതകികള്‍ ആരോപിച്ചിരുന്നു.

പശുവിന്റെ പേരിലെ കൊലപാതകങ്ങള്‍ അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനു പിന്നാലെയായിരുന്നു ഈ കൊടുംക്രൂരത അരങ്ങേറിയത്.
Leave A Reply