Latest News :
...
Home » , , , » വാഹനാപകടത്തില്‍ മരിച്ച ജുനൈദിനും അസ്ഹറുദ്ദീനും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

വാഹനാപകടത്തില്‍ മരിച്ച ജുനൈദിനും അസ്ഹറുദ്ദീനും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Written By Muhimmath News on Thursday, 8 March 2018 | 11:57

കാസര്‍കോട്: മൈസുരുവില്‍ ടെമ്പോ വാനില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഉളിയത്തടുക്കയിലെ ജുനൈദിനും അസ്ഹറുദ്ദീനും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

വ്യാഴാഴ്ച പുലര്‍ച്ചെ ഉളിയത്തടുക്ക ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ അടുത്തടുത്താിയ ഖബറടക്കിയത്.
മൈസൂരുവില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ കഴിഞ്ഞ് 1.30 മണിയോടെയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. തുടര്‍ന്ന് പൊതുദര്‍ശനത്തിനുവെച്ച ശേഷം ഖബറടക്കുകയായിരുന്നു. 
ഉറ്റസുഹൃത്തുക്കളായ ജുനൈദിന്റെയും അസ്ഹറുദ്ദീന്റെയും മരണം നാടിനെ കണ്ണീരിലാഴ്ത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved