Latest News :
...
Home » » കളത്തൂര്‍ മദീന മഖ്ദൂം സ്വലാത്ത് വാര്‍ഷികവും പ്രഭാഷണവും 2 മുതല്‍ തുടക്കമാകും

കളത്തൂര്‍ മദീന മഖ്ദൂം സ്വലാത്ത് വാര്‍ഷികവും പ്രഭാഷണവും 2 മുതല്‍ തുടക്കമാകും

Written By Muhimmath News on Thursday, 1 March 2018 | 19:57


കളത്തൂര്‍: മദീന മഖ്ദൂം മസ്ജിദില്‍ മാസാന്തം നടത്തി വരുന്ന സ്വലാത്ത് ഹല്‍ഖയുടെ വാര്‍ഷികവും മതപ്രഭാഷണവും 2 മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കും.
2ന് ഉച്ചയ്ക്ക് സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദ് പി.വി പതാക ഉയര്‍ത്തും
കളത്തൂര്‍ ജാറം, മുഹിമ്മാത്ത് അഹ്ദല്‍ മഖാം സിയാറത്തിന് ശേഷം രാത്രി ഏഴ് മണിക്ക് കെ.പി.ഹുസൈന്‍ സഅദി കെസി റോഡ് മുഖ്യ പ്രഭാഷണം നടത്തും.

ശനി അസ്ഥമിച്ച രാത്രി നൗഫല്‍ സഖാഫി കളസ പ്രഭാഷണം നടത്തും.
മാര്‍ച്ച് 4 ഞായറാഴ്ച്ച വൈകീട്ട് 4 മണിക്കു നടക്കുന്ന ആത്മീയ ദിഖ്ര്‍ ദുആ മജ്‌ലിസ് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറ നേതൃത്വം നല്‍കും.
സുലൈമാന്‍ സഖാഫി ദേശാങ്കുളം, സി.കെ.അബ്ദുല്‍ ഖാദര്‍ ദാരിമി മാണിയൂര്‍ ഉദ്‌ബോധനം നടത്തും. രാത്രി 7 മണിക്ക് റഫീഖ് സഅദി ദേലമ്പാടി മുഖ്യ പ്രഭാഷണം നടത്തും. രാത്രി അന്നതാനത്തോടെ സമാപ്പിക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved