Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , , » കണ്ണൂര്‍ ചാല ബൈപാസില്‍ വാഹനാപകടം; മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു

കണ്ണൂര്‍ ചാല ബൈപാസില്‍ വാഹനാപകടം; മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു

Written By Muhimmath News on Tuesday, 6 March 2018 | 11:19

ചാല  നടാല്‍ ബൈപ്പാസിന് അരികില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിക്ക് പിന്നില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഓമ്‌നി വാന്‍ ഇടിക്കുകയായിരുന്നു.

കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. തമിഴ്‌നാട് തെങ്കാശി സ്വദേശികളായ രാമര്‍(35), ചെല്ല ദുരൈ(45), കുത്താലിംഗം(70) എന്നിവരാണു മരിച്ചത്. പുലര്‍ച്ചെ അഞ്ചരക്കാണ് അപകടമുണ്ടായത്. ചാല- നടാല്‍ ബൈപ്പാസിന് അരികില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിക്ക് പിന്നില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഓമ്‌നി വാന്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. അഗ്‌നിശമന സേന എത്തിയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved