Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , , , » കര്‍ണാടക തിരഞ്ഞെടുപ്പ് മെയ് 12ന്

കര്‍ണാടക തിരഞ്ഞെടുപ്പ് മെയ് 12ന്

Written By Muhimmath News on Tuesday, 27 March 2018 | 11:33
























ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് മെയ് 12ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതായും കമീഷണര്‍ അറിയിച്ചു. 

വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്തും. വോട്ടെണ്ണെല്‍ മെയ് 15നാണ്. എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് മെഷ്യന്‍ ഉപയോഗിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിപ്പിക്കും.കര്‍ണാടകയില്‍ ആകെ 4.96കോടി വോട്ടര്‍മാരാണുള്ളത്.തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് കേന്ദ്ര സേനയെ വിന്യസിപ്പിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved