Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
കാസര്‍കോട് : ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് പ്രസ് ക്ലബിന്റെ സഹകരണത്തോടെ ലൈംഗീക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം (പോക്‌സോ) സംബന്ധിച്ച് ഏകദിന ശില്പശാലയും പൊതുസംവാദവും ആരംഭിച്ചു. 

 കാസര്‍കോട് പ്രസ് ക്ലബ് ഹാളില്‍ നടന്ന പരിപാടി കാസര്‍കോട് അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് ശശികുമാര്‍ പി.എസ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പോക്‌സോ നിയമം സംബന്ധിച്ച് സബ് ജഡ്ജ് ഫിലിപ്പ് തോമസും, ബാലാവകാശങ്ങളും മാധ്യമധര്‍മവും എന്ന വിഷയത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.ബിജുവും ക്ലാസ് എടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഡീന ഭരതന്‍ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ ലൈംഗീക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ നിയമവും സമൂഹധര്‍മവും എന്ന വിഷയത്തില്‍ പൊതുസംവാദം നടക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി.എസ് ബോസ് മുഖ്യപ്രഭാഷണം നടത്തും.

Leave A Reply