Latest News :
...
Home » » നടുറോഡില്‍ കണ്ടെയ്‌നര്‍ കുടുങ്ങി; ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു

നടുറോഡില്‍ കണ്ടെയ്‌നര്‍ കുടുങ്ങി; ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു

Written By Muhimmath News on Saturday, 17 March 2018 | 12:25

കാസര്‍കോട്: അണങ്കൂര്‍ ദേശീയപാതയില്‍ നടുറോഡില്‍ വീണ്ടും കണ്ടെയ്‌നര്‍ ലോറി കുടുങ്ങി ഗതാഗതം തടസപ്പെട്ടു. 

ശനിയാഴ്ച രാവിലെ 11.30 മണിയോടെയാണ് അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപം ദേശീയപാതക്ക് കുറുകെയായി കൂറ്റന്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങിയത്. അണങ്കൂരിലുള്ള കാര്‍ വില്‍പന കേന്ദ്രത്തിലേക്ക് കാറുമായി എത്തിയ ലോറികളിലൊന്നാണ് കുടുങ്ങിനിന്നത്. ലോറി കുടുങ്ങിനിന്നതിനെ തുടര്‍ന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ലോറി തിരിക്കുന്നതിനിടയില്‍ മുന്‍ഭാഗത്തെ ചക്രങ്ങള്‍ റോഡില്‍നിന്ന് ഇറങ്ങിപ്പോള്‍ മധ്യഭാഗം റോഡില്‍ തട്ടിനില്‍ക്കുകയായിരുന്നു. റോഡിന്റെ പുറത്ത് ഇരുഭാഗങ്ങളിലും വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിന് അല്‍പം സൗകര്യമുള്ളതിനാലാണ് വലിയ രീതിയിലുള്ള ഗതാഗത സ്തംഭനം ഒഴിവായി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved