Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » » മത്സ്യബന്ധനത്തിനിടെ നെല്ലിക്കുന്ന് കടലില്‍ ഒരാളെ കാണാതായി

മത്സ്യബന്ധനത്തിനിടെ നെല്ലിക്കുന്ന് കടലില്‍ ഒരാളെ കാണാതായി

Written By Muhimmath News on Monday, 26 March 2018 | 11:40

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ ഒരാളെ കടലില്‍ കാണാതായി. വടകര സ്വദേശി ശ്രീജിത്തിനെ (42)യാണ് കാണാതായത്. നെല്ലിക്കുന്ന് അഴിമുഖത്തിന് നാലു കിലോ മീറ്റര്‍ അകലെ തോണിയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ശ്രീജിത്ത് കടലിലേക്ക് വീഴുകയായിരുന്നു. 

തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ശ്രീജിത്തുള്‍പെടെയുള്ള നാലു പേര്‍ മത്സ്യബന്ധനത്തിനായി നെല്ലിക്കുന്ന് കടപ്പുറത്തേക്ക് പോയതായിരുന്നു ശ്രീജിത്ത് . തോണിയില്‍ നിന്നും വലയെറിയുന്നതിനിടെയാണ് കാല്‍ വഴുതി കടലില്‍ വീണത്. ശക്തമായ തിരമാലകളില്‍പെട്ട് ശ്രീജിത്ത് ഒലിച്ചുപോവുകയും ചെയ്തു. കൂടെ വന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved