Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » » കിണറില്‍ നിന്ന് ഫയര്‍ഫോഴ്‌സ് രക്ഷിച്ച യുവതി വീണ്ടും കിണറ്റില്‍ ചാടി

കിണറില്‍ നിന്ന് ഫയര്‍ഫോഴ്‌സ് രക്ഷിച്ച യുവതി വീണ്ടും കിണറ്റില്‍ ചാടി

Written By Muhimmath News on Saturday, 24 March 2018 | 18:38


മിയാപദവ്: കിണറില്‍ നിന്ന് ഫയര്‍ഫോഴ്‌സ് രക്ഷിച്ച യുവതി വീണ്ടും കിണറ്റില്‍ ചാടി. രക്ഷിച്ചു മുകളിലേക്കെത്തിച്ചയുടനെ യുവതി വീണ്ടും കിണറില്‍ ചാടുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ അതിസാഹസികമായ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ വീണ്ടും യുവതിയെ രക്ഷിച്ചു ആശുപത്രിയിലെത്തിച്ചു.

വെള്ളിയാഴ്ച വൈകിട്ട് മിയാപദവിലാണ് സംഭവം. ചണ്ടിത്തോട്ടെ ഹരീഷിന്റെ ഭാര്യ കാവ്യ (22)യാണ് മിയാപദവ് ജംഗ്ഷനിലെ കിണറില്‍ ചാടിയത്. യുവതി കിണറില്‍ ചാടുന്നതുകണ്ട രണ്ടുപേര്‍ ഉടന്‍ യുവതിയെ രക്ഷിക്കാനായി കിണറില്‍ ചാടുകയായിരുന്നു. എന്നാല്‍ മൂവരും കിണറില്‍ കുടുങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ഉപ്പള ഫയര്‍ഫോഴ്‌സ് സംഘമാണ് ഇവരെ രക്ഷിച്ചത്.

മൂവരെയും രക്ഷിച്ച് കരക്കെത്തിച്ചയുടനെ യുവതി വീണ്ടും കിണറില്‍ ചാടുകയായിരുന്നു. വീണ്ടും കിണറ്റിലിറങ്ങി രക്ഷിച്ച ഫയര്‍ഫോഴ്‌സ് യുവതിയെ ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് മടങ്ങിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved