Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » » ഭാഷാ റാങ്ക് ഹോള്‍ഡേഴ്‌സിനോടുള്ള അവഗണന: ഡി.ഡി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ഭാഷാ റാങ്ക് ഹോള്‍ഡേഴ്‌സിനോടുള്ള അവഗണന: ഡി.ഡി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Written By Muhimmath News on Saturday, 3 March 2018 | 18:19


കാസര്‍കോട്: ജില്ലയിലെ ഭാഷാ റാങ്ക് ഹോള്‍ഡേഴ്‌സിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ജില്ലാ ഭാഷാ റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തിയ ഡി.ഡി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പി. എസ്.സി അഡൈ്വസ് ലഭിച്ച ഭാഷാ അധ്യാപകര്‍ക്ക് നിയമന ഉത്തരവ് നല്‍കുക, നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുക, ഇംഗ്ലീഷിനെ ഭാഷാ വിഷയമായി പരിഗണിച്ച് തസ്തിക നിര്‍ണയിക്കുക, റാങ്ക് ലിസ്റ്റിലുള്ളവരോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. 


പ്രകടനം ഓഫിസ് ഗേറ്റില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പത്മസുധ അധ്യക്ഷയായി. എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍ കരിച്ചേരി , എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ധനീഷ് ബിരിക്കുളം, മധുസൂദനന്‍ സംസാരിച്ചു. കെ.വി മിനീഷ്, അനൂപ് കോടോത്ത്, എം.രാധ, ജീന, പ്രവീണ്‍ കുമാര്‍ എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved