Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണിയെന്ന് വിമതര്‍, സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്

404

We Are Sorry, Page Not Found

Home Page
കൊച്ചി: മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തി ഭീകരസംഘടനയായ ഐഎസിന് കൈമാറിയെന്ന കേസില്‍ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്. കേസിലെ വിചാരണ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. 

കാസര്‍കോട് സ്വദേശികളായ 15 യുവാക്കളെ അഫ്ഗാനിസ്താനിലേക്ക് കടത്തിയെന്നതാണ് കേസ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഐ.എസ്. കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയ ആദ്യ കേസാണിത്.

എന്‍.ഐ.എ. 2016ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളാ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു. വിചാരണയുടെ ഭാഗമായി 52 പ്രോസിക്യൂഷന്‍ സാക്ഷികളെയും ഒരു പ്രതിഭാഗം സാക്ഷിയെയും കോടതി വിസ്തരിച്ചു. 50 തൊണ്ടിസാധനങ്ങളും പരിശോധിച്ചു.

യാസ്മിന്‍ മകനോടൊപ്പം അഫ്ഗാനിസ്താനിലേക്ക് കടക്കാന്‍ ഒരുങ്ങുമ്‌ബോള്‍ 2016 ജൂലായ് 30നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പോലീസിന്റെ പിടിയിലാകുന്നത്. മലയാളികളെ ഐ.എസ്. സ്വാധീനവലയത്തിലെത്തിച്ചെന്ന് കരുതുന്ന തൃക്കരിപ്പൂര്‍ ഉടുമ്ബുന്തല സ്വദേശി അബ്ദുള്‍ റാഷിദിന്റെ രണ്ടാം ഭാര്യയാണ് യാസ്മിന്‍. അബ്ദുല്‍ റാഷിദ് ഇപ്പോഴും അഫ്ഗാനിസ്താനിലാണ്. ശേഷിക്കുന്ന പ്രതികളെ കണ്ടെത്താന്‍ എന്‍.ഐ.എ. ഇന്റര്‍പോളിന്റെ സഹായത്തോടെ ശ്രമം തുടരുകയാണ്.

Leave A Reply